തണ്ണീർത്തട നിയമം ലംഘിച്ച് തൃശ്ശൂരിൽ അനധികൃതമായി കൺവെൻഷൻ സെൻ്റർ നിർമ്മാണം. എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിലാണ് നിലം നികത്തി കൺവെൻഷൻ സെൻ്റർ നിർമ്മിച്ചത്. നിർമ്മാണ അനുമതിയോ പെർമിറ്റോ വാങ്ങാതെയാണ് നിർമ്മാണം. കൺവെൻഷൻ സെൻ്ററിൽ രണ്ടു വിവാഹങ്ങൾ നടന്നിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല.ചേലക്കര ബസ് സ്റ്റാൻഡിന് സമീപമാണ് അനധികൃത കൺവെൻഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചത്.
ഒരേക്കറോളം ഭൂമി നികത്തി 7500 ലധികം സ്ക്വയർ ഫീറ്റിലുള്ള ഇരുനില കെട്ടിടമാണ് സെന്ററിനായി നിർമ്മിച്ചത്. അനുമതിയില്ലാത്ത കെട്ടിടത്തിൽ ഇതിനോടകം രണ്ടു കല്യാണങ്ങൾ നടത്തി. ചേലക്കര സ്വദേശികളായ തൈക്കാട്ടിൽ വീട്ടിൽ സുരേഷ്, രാജേഷ്, സന്തോഷ് എന്നിവരുടെ പേരിലാണ് ഭൂമി.