ഡൽഹിയിൽ വൃദ്ധസദനത്തിൽ തീ പിടിച്ച് രണ്ട് മരണം

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിൽ തീപിടുത്തം. തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 5:15 നാണ് സംഭവം.സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസും അഗ്‌നിശമന സേനയും സ്ഥിരീകരിച്ചു.

തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നിശമനസേന അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *