
ഡോക്ടര്‍ വന്ദന ദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചൊവ്വാഴ്ച കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞദിവസം സന്ദീപ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല.
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തല്‍. പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.
