ഡല്‍ഹി സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന കോണ്‍ട്രാക്ടര്‍ സനോജും ഹോസ്റ്റല്‍ ലീസിനെടുത്ത സുധാന്‍ശുവുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നാണ് സനോജിനെ അറസ്റ്റു ചെയ്തത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കോണ്‍ട്രാക്ടര്‍ സനോജിനെ ഉടന്‍ തന്നെ ഡല്‍ഹിയില്‍ എത്തിക്കും. ഹോസ്റ്റല്‍ ലീസിനെടുത്ത സുധാന്‍ശു എന്നയാള്‍ ഒരു ലക്ഷം രൂപയാണ് ഓരോ മാസം കെട്ടിട ഉടമയ്ക്ക് നല്‍കി കൊണ്ടിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കെട്ടിടം ലീസിന് നല്‍കിയത്. സുധാംശുവിന്റെ കൂട്ടാളിയായ ശുഭത്തിനെയാണ് ഇനി പിടികൂടാനുള്ളത്. ശുഭത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.












