ചിറയിന്‍ കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ ഹരിദാസിന്റെ ഒളിച്ചുകളി. ഇന്നലെ ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തി. ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നില്‍ രമ്യ എത്തിയിരുന്നില്ല. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ഇന്നലെ പ്രതികരിച്ചത്. ഇതാനാല്‍ ഫോണിലൂടെയായിരുന്നു രമ്യ മൊഴി നല്‍കിയതും.
ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. അതേസമയം രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.

രമ്യ എന്തിനാണ് രാത്രി സജാദിന്റെ വീട്ടില്‍ പോയതെന്ന് ഇവര്‍ ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെപിസിസി നടപടിയെടുത്തു. രമ്യാ ഹരിദാസിനെതിരെ കര്‍ശന നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും സജാദിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎല്‍എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ അടിയുണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.











