ഡല്‍ഹിയിലെ വായു മലിനീകരണം ചർച്ച ചെയ്യാതെ ലോക്സഭ


fog delhi

ദേശീയതലസ്ഥാന പ്രദേശത്ത് വായുനിലവാരം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ ഈ വിഷയം ചർച്ച ചെയ്യാതെ ലോക്സഭ.റൂള്‍ 193 അനുസരിച്ച്‌ അടിയന്തരപ്രാധാന്യമുള്ള വിഷയമായി വായുമലിനീകരണം ഇന്നലെ ചർച്ച ചെയ്യാനായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും വിബി-ജി റാംജി ബില്ലിന്റെ പാസാക്കലും അതിനോടനുബന്ധിച്ചുള്ള പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ഉച്ചയോടെ സഭ പിരിഞ്ഞതാണു മലിനീകരണം ചർച്ചാവിഷയമാകാതെ പോയതിന്റെ കാരണം.


കോണ്ഗ്രസ് എംപി പ്രിയങ്ക ഗാന്ധി, ഡിഎംകെ എംപി കനിമൊഴി, ബിജെപി എംപി ബാൻസുരി സ്വരാജ് എന്നിവരെയായിരുന്നു വിഷയത്തില്‍ സംസാരിക്കാനായി ലിസ്റ്റ് ചെയ്തിരുന്നത്.വൈകുന്നേരത്തോടെ പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് സഭയില്‍ എംപിമാരുടെ ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും നിർദേശങ്ങള്‍ക്കും മറുപടി നല്‍കുമെന്നും പ്രതീക്ഷിച്ചിരുന്നു.

online news portal



Sharing is Caring