ഡല്‍ഹിയിലെ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം പൊളിച്ചുനീക്കി പകരം പുതിയ ‘സ്പോർട്‌സ് സിറ്റി’ സ്ഥാപിക്കാൻ ഒരുങ്ങുന്നു


n6885668711762833169793166dc6b6fe7c4de540c57ef70d9526af04512ffb3e53fb747ad4540ceb0f02c5

ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം പൊളിച്ചുനീക്കി പകരം 102 ഏക്കറില്‍ പുതിയ ‘സ്പോർട്‌സ് സിറ്റി’ സ്ഥാപിക്കാൻ ഒരുങ്ങുന്നു.


നിലവില്‍ നിർദ്ദേശ ഘട്ടത്തിലുള്ള ഈ വലിയ പദ്ധതി, അത്യാധുനിക കായിക സൗകര്യങ്ങള്‍, അത്‌ലറ്റുകള്‍ക്കുള്ള താമസസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.പദ്ധതി ആരംഭിക്കുന്നതോടെ സ്റ്റേഡിയത്തിനുള്ളിലെ നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജൻസി (NADA), നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലബോറട്ടറി (NDTL), ആദായ നികുതി വകുപ്പ് തുടങ്ങിയ എല്ലാ ഓഫീസുകളും മാറ്റി സ്ഥാപിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.


1982-ലെ ഏഷ്യൻ ഗെയിംസിനായി നിർമ്മിക്കുകയും 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി നവീകരിക്കുകയും ചെയ്ത ഈ സ്റ്റേഡിയം ലോക പാരാ അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. എന്നിരുന്നാലും, നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

പുതിയ സ്പോർട്‌സ് സിറ്റി ദോഹയിലെ സ്പോർട്‌സ് സിറ്റി, മെല്‍ബണിലെ ഡോക്ക്‌ലാൻഡ്‌സ് സ്റ്റേഡിയം തുടങ്ങിയ അന്താരാഷ്ട്ര മാതൃകകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഇത് വിവിധ കായിക ഇനങ്ങളിലെ അത്‌ലറ്റുകള്‍ക്ക് ലോകോത്തര പരിശീലന, മത്സര സൗകര്യങ്ങള്‍ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.



Sharing is Caring