ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ


n6952951741767247007879e525c2e9a5235083195df5700128eb71498ba43f65e46aa199a9094bd0808167

ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള സ്‌ക്വാഡിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്.ആദം സാംപ, കൂപ്പര്‍ കൊണോലി, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട്, മാത്യു കുനെമാന്‍ എന്നിങ്ങനെ സ്പിന്നര്‍മാരുടെ ധാരാളിത്തമാണ് ടീമില്‍.15 അംഗ പ്രാഥമിക സ്‌ക്വാഡിനെ മിച്ചല്‍ മാര്‍ഷ് ടീമിനെ നയിക്കും.


പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, കൂപ്പര്‍ കൊണോലി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റെന്നതിനാല്‍ രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയാണ് ഓസീസ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്.സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് വിരമിച്ചതിനാല്‍ ജോഷ് ഹേസല്‍വുഡാണ് പേസ് നിരയുടെ കുന്തമുന. എന്നാല്‍ ഹേസല്‍വുഡിന്റെ പരിക്ക് ടീമിന് ആശങ്കയാണ്. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയവര്‍ ടീമിലുണ്ട്.


പ്രാഥമിക സ്‌ക്വാഡായതിനാല്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.ഓള്‍റൗണ്ടര്‍ കൂപ്പര്‍ കൊണോലിയെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മിച്ചല്‍ ഓവന്‍, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവര്‍ക്ക് സ്ഥാനം ലഭിച്ചില്ല. ഇടംകൈയ്യന്‍ ബാറ്ററും സ്പിന്നറുമായ കൊണോലി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇന്ത്യ എന്നിവര്‍ക്കെതിരായ പരമ്ബരകളില്‍ കളിച്ചിരുന്നില്ല. വെറും ആറ് അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളുടെ പരിചയസമ്ബത്തുള്ള അദ്ദേഹം അതില്‍ രണ്ടുതവണ മാത്രമാണ് ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ (BBL) പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്; 166.66 സ്ട്രൈക്ക് റേറ്റില്‍ 170 റണ്‍സും 7.62 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റും അദ്ദേഹം നേടി.

ആദം സാമ്ബ, മാറ്റ് കുനെമാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു സ്പിന്‍ ഓപ്ഷന്‍ കൂടി കൊണോലി ടീമിന് നല്‍കുന്നു.ആഷസ് പരമ്ബരയില്‍ ഒരു മത്സരം മാത്രം കളിച്ച പാറ്റ് കമ്മിന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ജനുവരി അവസാനം നടത്തുന്ന സ്‌കാനിംഗിന് ശേഷമേ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കൂ എന്ന് കോച്ച്‌ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. പരിക്കിന്റെ പിടിയിലുള്ള ജോഷ് ഹേസല്‍വുഡ്, ടിം ഡേവിഡ് എന്നിവരെയും പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Sharing is Caring