ട്രം​പ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു; രേ​ഖ​ക​ള്‍ പു​റ​ത്ത്

ട്രം​പ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു; രേ​ഖ​ക​ള്‍ പു​റ​ത്ത്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഡൊ​ണ​ള്‍​ഡ് ട്രം​പ് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു വ​ന്നു. ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ട്രം​പ് ന​ല്‍​കി​യ ഉ​ത്ത​ര​വാ​ണ് പു​റ​ത്തു​വ​ന്ന​ത്. 2020 ഡി​സം​ബ​ര്‍ 16 നാ​യി​രു​ന്നു ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ഡി​ഫ​ന്‍​സ് സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര​മാ​യി എ​ല്ലാ വോ​ട്ടി​ങ് മെ​ഷി​നു​ക​ളും പി​ടി​ച്ചെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് മൂ​ന്ന് പേ​ജു​ള്ള ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വി​ല്‍ ആ​രും ഒ​പ്പു​വെ​ച്ചി​രു​ന്നി​ല്ല. നാ​ഷ​ണ​ല്‍ ആ​ര്‍​ക്കൈ​വ്സ് പു​റ​ത്തു​വി​ട്ട രേ​ഖ പൊ​ളി​റ്റി​ക്കോ ആ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

You may also like ....

Leave a Reply

Your email address will not be published.