
വധശ്രമം നേരിട്ട മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇനി തുറന്ന വേദികളില്‍ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ നടത്തില്ലെന്നു റിപ്പോർട്ട്.സുരക്ഷാ കാരണങ്ങളാല്‍ പരിപാടികള്‍ അടച്ചിട്ട വേദികളില്‍ നടത്താൻ ട്രംപിന്‍റെ പ്രചാരണവിഭാഗം തീരുമാനിച്ചു.
നവംബറിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രംപ് തുറന്ന വേദികളില്‍ നൂറുകണക്കിനു റാലികള്‍ നടത്തിയിട്ടുണ്ട്. ഈ മാസം 13നു പെൻസില്‍വേനിയയില്‍ നടത്തിയ റാലിക്കിടെ ട്രംപിന്‍റെ വലത്തേ ചെവിയില്‍ വെടിയേല്‍ക്കുകയുണ്ടായി.

ട്രംപിനു നേർക്കു വധശ്രമമുണ്ടായ സംഭവത്തില്‍, അമേരിക്കൻ പ്രസിഡന്‍റുമാർക്ക് സുരക്ഷ നല്കുന്ന സീക്രട്ട് സർവീസ് ഏജൻസിയുടെ മേധാവി കിംബർലി ചീറ്റ്‌ല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
