ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും


ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. ലോക ഒന്നാം നമ്ബര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയുടെ ഫോം ഔട്ടാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.ടൂര്‍ണമെന്റില്‍ മൂന്ന് കളികളാണ് താരം കളിച്ചത്. മൂന്ന് മത്സരത്തിലും പൂജ്യത്തിനാണ് താരം പുറത്തായത്. അഭിഷേകിനു പകരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കുമോ എന്ന ചോദ്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചു തള്ളുകയാണുണ്ടായത്.


“ടീമിന് അഭിഷേകിന്റെ ഫോമിനെക്കുറിച്ച്‌ ആശങ്കയില്ല. ഇത് ഒരു സ്പോർട്സ് ടീം ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം ടീമിനായി നല്ല രീതിയില്‍ കളിച്ചു. ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുയാണ്” സൂര്യകുമാർ യാദവ് പറഞ്ഞത്.

online news portal



Sharing is Caring