കണ്ണൂര്‍: ടി പി വധക്കേസ് സംബന്ധിച്ച പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ഘടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും എതിരാളികളോട് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടിയുടെ നയമല്ല കൊലപാതകം. അതുകൊണ്ട് തന്നെ ടി പിയുടെ വധത്തില്‍ ഏതെങ്കിലും ഘടകം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ആരെങ്കിലും പങ്കെടുത്തോ എന്നുമാണ് പാര്‍ട്ടി അന്വേഷിച്ചത്. പാര്‍ട്ടി അച്ചടക്കം ഇക്കാര്യത്തില്‍ ലംഘിക്കപ്പെട്ടോയെന്നും അന്വേഷണം നടത്തി. അന്വേഷണത്തില്‍ കാരണം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ടി പി വധക്കേസ് സംബന്ധിച്ച് അന്വേഷണത്തിന്റെ ആരംഭം മുതല്‍ തന്നെ രാഷ്ട്രീയ ലക്ഷ്യം വെച്ച് നിയമവിരുദ്ധമായ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ട്. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് തന്നെ പരിഹാസ്യമായിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് രാമചന്ദ്രന്‍ പിള്ള
FLASHNEWS