ഞങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കുന്നവര്‍ക്ക് വോട്ട്; ആലപ്പുഴ ലത്തീന്‍ രൂപത


നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യു മെന്ന് നിലപാട് വ്യക്തമാക്കി ആലപ്പുഴ ലത്തീന്‍ രൂപത. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടെന്ന ആരോപണം രൂപത തള്ളി. അനധികൃത ഇടപെടലുകള്‍ നടത്തിയില്ലെന്ന് രൂപത രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരി പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വളരെ ഗൗരവമായി രൂപത ഇടപെട്ടിട്ടില്ല. ഞാന്‍ രാഷ്ട്രീയ കാര്യ സമിതിയുടെ ചെയര്‍മാനാണ്.


ഈ സമൂഹത്തെ പരിഗണിക്കണമെന്ന് ഞങ്ങള്‍ക്ക് എല്ലാ പാര്‍ട്ടിക്കാരോടും പറയാനുണ്ട്. അത് പറയും അതല്ലാതെ അനധികൃതമായി ഒരു ഇടപെടലും നടത്തിയിട്ടില്ല – അദ്ദേഹം പറഞ്ഞു.മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിക്കുകയും അത് അവരുടെ പ്രകടന പത്രികയില്‍ എഴുതിവെക്കുകയുമാണ് വേണ്ടതെന്ന് സേവ്യര്‍ കുടിയാംശേരി പറഞ്ഞു. അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ഇത് പാലിക്കും എന്ന് ഉറപ്പുള്ളവര്‍ക്ക് ഞങ്ങള്‍ വോട്ട് ചെയ്യും. ഞങ്ങളുടെ വിഷയം അറിയാവുന്ന, ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഒക്കെ കയറി വരണം. വിജയിച്ച് കഴിയുമ്പോള്‍ എല്ലാം മറക്കുന്ന പ്രവണത ഉണ്ടാകരുത് – അദ്ദേഹം പറഞ്ഞു.

online news portal



Sharing is Caring