
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമമില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍.
നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കേസില്‍ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പക്ഷഭേദമോ വിവേചനമോ ഇല്ല. രാഷ്ട്രീയമായ പല ആരോപണങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മണിമലയിലെ വാഹനാപകട കേസിന്റെ എഫ്‌ഐആറില്‍ അട്ടിമറി നടന്നതായി എഫ്‌ഐആര്‍ സാക്ഷി പറഞ്ഞിരുന്നു. താന്‍ നല്‍കിയ വിവരങ്ങളല്ല എഫ്‌ഐആറിലുള്ളതെന്ന് ജോസ് മാത്യു വ്യക്തമാക്കി.
അപകടം നടക്കുന്ന സമയം താന്‍ വീട്ടിലായിരുന്നു. രണ്ട് പൊലീസുകാര്‍ വീട്ടിലെത്തി വിളിച്ചുകൊണ്ട് പോകുകയായിരുന്നു. അവര്‍ പറഞ്ഞ സ്ഥലത്ത് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മരിച്ച യുവാക്കളുടെ ബന്ധുവായ ജോസ് മാത്യു പറഞ്ഞു.
