ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ചിത്രം ‘ദേവര’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രേക്ഷകരുടെ ഇഷ്ടതാരം ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകര്‍ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. NTR30 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ ജൂനിയര്‍ എന്‍ടിആര്‍ അനൗണ്‍സ് ചെയ്തു.’ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫസ്റ്റ് ലുക്കില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് കാണാന്‍ കഴിയുക.

ആല്‍ഫാ മാന്‍ ലുക്കില്‍ എന്‍ടിആര്‍ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അര്‍ത്ഥം വരുന്ന ‘ദേവര’ ഇന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.

മിക്കിളനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ: ആതിരദില്‍ജിത്ത്‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *