ജിയാനി ഇന്‍ഫന്റിനോയ്ക്കെതിരെ ‘ബ്ലാക്ക്മെയിലിങ്’ ആരോപണങ്ങളുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവൻ


n72217299717859298194951876a4064fb3d72d9d6d827d8e892359f0210baca1ce6c321c5daafba7350ce9

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്ക്കെതിരെ ‘ബ്ലാക്ക്മെയിലിങ്’ ആരോപണങ്ങളുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) തലവനും മുന്‍ ഫിഫ വൈസ് പ്രസിഡന്റുമായ പ്രിന്‍സ് അലി ബിന്‍ അല്‍-ഹുസൈന്‍.ഇന്‍ഫാന്റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നല്‍കിയാല്‍ ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും, ഇത് വ്യക്തമായ ബ്ലാക്ക്മെയിലിങ് ആണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിന്‍സ് അലി പറഞ്ഞു.


കഴിഞ്ഞ ഡിസംബറില്‍ നടന്ന ഫിഫ അറബ് കപ്പിന്റെ ഫൈനലില്‍ എത്തിയ ജോര്‍ദാന് ലഭിക്കേണ്ട അര്‍ഹമായ പ്രൈസ് മണി ഫിഫ ഇതുവരെ കൈമാറിയിട്ടില്ല. കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക റിസര്‍വ് ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഫിഫ തങ്ങളുടെ തുക തടഞ്ഞുവെച്ചിരിക്കുന്നതെന്നും, പ്രശ്‌നം നേതൃത്വത്തിന്റെ നിലപാടുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.നീതിയും ധാര്‍മ്മിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജോര്‍ദാന്‍ എന്നും മുന്നിലാണ്. ഞങ്ങള്‍ ഇന്‍ഫന്റിനോയെ മുന്‍പും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല.


ഇത്തരം ബ്ലാക്ക്മെയിലിംഗുകള്‍ക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല- പ്രിന്‍സ് അലി പറഞ്ഞു. ഫിഫയുടെ ഭാവി ലോകകപ്പ് വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഇന്‍ഫാന്റിനോയുടെ വിവാദ പദ്ധതിക്ക് വന്‍ എതിര്‍പ്പ് ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പ്രിന്‍സ് അലിയുടെ ആരോപണം പുറത്തുവരുന്നത്.



Sharing is Caring