ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കുപ്വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് സൈനികര്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്.


പിന്നാലെ രണ്ട് ഭീകരരെ വധിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോപ്‌സ് എക്‌സില്‍ കുറിച്ചു. ഓപ്പറേഷന്‍ പിംപിള്‍’ എന്ന പേരിലാണ് സംയുക്ത ഓപ്പറേഷന്‍ നടന്നത്. നിയന്ത്രണ രേഖയിലൂടെ നുയഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യവിവരം ലഭിച്ചത്തിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്.



Sharing is Caring