ജഗതി അഞ്ച് വേഷത്തില്‍ 3 വിക്കറ്റിന് 365 റണ്‍സ് പ്രദര്‍ശനത്തിന്

3 VICAT2മലയാള സിനിമയില്‍ ആദ്യമായി ഒരു നടന്‍ വ്യത്യസ്തമായ അഞ്ച് വേഷങ്ങളില്‍ അഭിനയിക്കുക കേട്ട് കേള്‍വിയില്ലാത്ത ഈ വേഷപകര്‍ച്ച പകര്‍ന്നാടാന്‍ നമുക്ക് ഒരേ ഒരു നടനെയുള്ളൂ. അത് ജഗതിശ്രീകുമാര്‍ തന്നെയാണ്, പകരക്കാരനില്ലാത്ത അപൂര്‍വ്വ ഭാഗ്യം ലഭിച്ച കലാകാരന്‍. ജഗതിശ്രീകുമാര്‍ കോഴിക്കോട് വെച്ചുണ്ടായ അപകടത്തിന് മുന്‍പ് അഭിനയിച്ച് പൂര്‍ത്തിയാക്കിയ ഈ ചിത്രം പുതിയ കെട്ടിലും മട്ടിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഭര്‍ത്താവ് ഉദ്യോഗം എന്ന ചിത്രത്തിനു ശേഷം പ്രതീക്ഷാ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇസ്മയില്‍ വാഴക്കാല നിര്‍മ്മിക്കുന്ന ഈ ചിത്രം കെ.കെ.ഹരിദാസ് സംവിധാനം ചെയ്യുന്നു. വധു ഡോക്ടറാണ് മുതല്‍ കോമഡി ചിത്രങ്ങള്‍ ഒരുക്കിയ കെ.കെ.ഹരിദാസിന്റെ പത്തൊന്‍പതാമത്തെ ചിത്രമാണിത്. തിരക്കേറിയ മനുഷ്യജീവിതത്തിന്റെ ഇടവേളയില്‍ വിനോദത്തിന് പ്രാധാന്യം നല്‍കി കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ശുദ്ധഹാസ്യത്തില്‍ ഒരു മുഴുനീള ഹാസ്യ ചിത്രം ഒരുക്കുകയാണ് കെ.കെ.ഹരിദാസ്. കുടുംബപശ്ചാത്തലത്തില്‍ പകര്‍ന്നിടുന്ന ഈ ഹാസ്യചിത്രത്തില്‍ കോമഡിക് കൊഴുപ്പേകാന്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അകമ്പടി സേവിക്കുന്നു. ഒരാളെ പോലെ ഏഴ് പേരുണ്ടെന്നുള്ള സത്യം നിലനില്‍ക്കെ അതുപോലെ രൂപസാദൃശ്യമുള്ള അഞ്ച്‌പേര്‍. ഒരു നഗരത്തില്‍ ജീവിച്ചാല്‍ എന്താണ് സംഭവിക്കുക. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ ചിത്രം. ഒരു അമ്മ പെറ്റ അഞ്ച് സഹോദരങ്ങള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ വേര്‍പിരിഞ്ഞ് വ്യത്യസ്ത മതത്തിലും സംസ്‌കാരത്തിലും വളര്‍ന്ന ഇവര്‍ ഇന്ന് നഗരത്തിലെ വിവിധ രംഗങ്ങളില്‍ അറിയപ്പെടുന്നവരാണ്. മൂത്ത ആള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. നീതിയും നിയമവും വിട്ടുള്ള ഒരു കാര്യത്തിനും നില്‍ക്കാത്ത സത്യസന്ധനും ആദര്‍ശധീരനും ധൈര്യശാലിയും ബുദ്ധിമാനുമായ മാന്‍സിംഗ് പക്ഷെ ഇദ്ദേഹത്തിന് ഒരു കുഴപ്പമുണ്ട്, ആസ്മയുടെ അസുഖക്കാരനാണ്. അതുകൊണ്ടു തന്നെ സുപ്രധാനമായ പല ഘട്ടങ്ങളിലും വലിവ് വില്ലനാകാറുണ്ട്. രണ്ടാമത്തെ ആള്‍ പാസ്റ്ററാണ്. നഗരത്തിന്റെ തിരക്കേറിയ ഏത് കോണിലും ഇ പാസ്റ്റര്‍ തങ്കച്ചനെ കാണാം. സുവിശേഷ പ്രസംഗകലയില്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള പാസ്റ്റര്‍ കുഞ്ഞാടുകള്‍ക്ക് സ്വര്‍ഗ്ഗരാജ്യം നേടി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ചില തരികിടകള്‍ കൈയ്യിലുണ്ടെങ്കിലും രസികനായ നല്ലൊരു മനുഷ്യനാണ് മൂന്നാമത്തെ ആള്‍ പോക്കറ്റടിക്കാരനാണ്. ഭൈരവന്‍ എന്നാണ് പേര്. തിരക്കുള്ള ബസിലും ബസ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും ഭൈരവനെ കാണാം. ചട്ടുകാലനാണ്, മുച്ചീട്ടുകളി, പന്നിമലത്ത് തുടങ്ങിയ കലാപരിപാടികളാണ് വിനോദം. ചട്ടുകാലുമായി ഭൈരവന്‍ ഓടി രക്ഷപ്പെടുന്നത് ചിരിക്ക് വക നല്‍കും. നാലാമത്തെ ആള്‍ അല്പം കൂടി സ്റ്റാന്റേര്‍ഡുള്ള ജോലിയാണ്. കോടികള്‍ സാമ്രാജ്യം വാഴുന്ന റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ്സ്മാന്‍. നടപ്പിലും ഇരുപ്പിലും വസ്ത്രരീതിയിലും വ്യത്യസ്തത ഫീല്‍ ചെയ്യുന്നു. ഹൈടെക് റിയല്‍ മാഫിയ, പേര് മാര്‍ത്താണ്ഡന്‍. കീരി മാര്‍ത്താണ്ഡന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പുളുവടിയില്‍ കേമനാണ്. അഞ്ചാമത്തെ ആള്‍ ഒരു ബാലെ നര്‍ത്തകനാണ്. പത്മദളാക്ഷന്‍ ത്രൈണഭാവം കൈവിടാത്ത നടത്തം. ഒരു രസികന്‍. ഇത്തരം അഞ്ച് വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ജഗതിക്കല്ലാതെ ആര്‍ക്കാണ് കഴിയുക. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാന്‍ ചിരിയൊടൊപ്പം ചിന്തിക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് താരങ്ങള്‍ ഹരിശ്രീ അശോകന്‍ കൊച്ചിന്‍ ഹനീഫ, ഗിന്നസ് പക്രു, കലാഭവന്‍ നവാസ്, സാദിഖ്, കെ.പി.എ.സി ലളിത, കല്‍പ്പന എന്നീ താരങ്ങളും എത്തുന്നു. കഥ ജയപ്രകാശ്, തിരക്കഥ, സംഭാഷണം ബാബു പള്ളാശ്ശേരി, ഛായാഗ്രഹണം അനില്‍ നായര്‍, എഡിറ്റിംഗ് ജി.മുരളി, ഗാനരചന ദിനനാഥ് പുത്തഞ്ചേരി, സംഗീതം സാജന്‍ കെ.റാം, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റംല ഉസ്മാന്‍, ലുലു ഫിലിംസ് ഫെബ്രുവരി 27ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കും.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *