
ജംബോ,ജെമിനി സര്‍ക്കസ് കമ്ബനികളുടെ സ്ഥാപകന്‍ ജെമിനി ശങ്കരന്‍ അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ന്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം.
99 വയസ്സായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോക ശ്രദ്ധയില്‍ കൊണ്ടു വന്നവരില്‍ പ്രമുഖനായിരുന്നു കണ്ണൂര്‍ സ്വദേശിയായ മൂര്‍ക്കോത്ത് ശങ്കരന്‍. 1924 ജൂണ്‍ 13 ന് തലശേരി കൊളശ്ശേരിയിലെ രാമന്‍ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളില്‍ അഞ്ചാമത്തെ മകനായാണ് ജനനം.

ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന ശങ്കരന്‍ 1951 ല്‍ ആണ് ഗുജറാത്തിലെ സൂറത്തിനടുത് ബില്ലിമോറിയില്‍ ജെമിനി സര്‍ക്കസ് തുടങ്ങിയത്.
1977ല്‍ ജംബോ സര്‍ക്കസ് ആരംഭിച്ചു. 5 സര്‍ക്കസ് കമ്ബനികളുടെ ഉടമ ആയിരുന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ പൊതുദര്‍ശനം നടത്തും. ചൊവ്വാഴ്ച പയ്യാമ്ബലത്ത് സംസ്കാരം നടക്കും. ഭാര്യ പരേതയായ ശോഭന; മക്കള്‍: അജയ്, അശോക് ശങ്കര്‍,രേണു.
