ചൈനയിലെ സിഗോംഗില്‍ ഷോപ്പിംഗ് സെന്‍ററില്‍ തീപിടിത്തമുണ്ടായി. അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടു. തീപിടിത്തത്തില്‍ നിന്ന് 30 ഓളം പേരെ രക്ഷിക്കാനായിട്ടുണ്ട്.തീപിടിത്തമുണ്ടായത് 14 നില കെട്ടിടത്തിലാണ്. സംഭവമുണ്ടായത് ബുധനാഴ്ച വൈകുന്നേരമാണ്.
സിഗോംഗ് നഗരം സിച്വാന്‍ പ്രവിശ്യയിലാണ്. വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി. മുപ്പതു പേരെ രക്ഷപ്പെടുത്താനായത് ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ്. തീ അണയ്ക്കാൻ സാധിച്ചത് ഏറെ നേരം നീണ്ട രക്ഷാപ്രവർത്തത്തിനൊടുവിലാണ്.