ചെറുതുരുത്തിയിൽ വാഹനത്തിൽ കടത്തിയ 25 ലക്ഷം രൂപ പിടികൂടി

ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം രൂപ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്.കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്.പണം എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സംഘം പറഞ്ഞു. കുളപ്പുള്ളി സ്വദേശികളായ മൂന്നു പേരെ ഇലക്ഷൻ സ്ക്വാഡ് ചോദ്യം ചെയ്യുകയാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ് അതിന് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.

വാഹനത്തിന്റെ സീറ്റിനടിയിൽ ബാഗിലാക്കിയാണ് 25 ലക്ഷം രൂപ സംഘം ഒളിപ്പിച്ചു വെച്ചിരുന്നത്. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും പിൻവലിച്ച പണമാണിതെന്നാണ് കാറിലുണ്ടായിരുന്നവർ ഇലക്ഷൻ സ്‌ക്വാഡിന് നൽകിയ മറുപടി.ഇതേ തുടർന്നാണ് വാഹനത്തിലുണ്ടായ മൂന്ന് പേരെയും വാഹനത്തെയും സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *