ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്


mani c kappan

മുംബൈ: ചെക്ക് കേസുകളില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്. മുംബൈ ബോറിവില്ലി കോടതിയുടെതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയുണ്ടാവില്ല.


പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയിലാണ് നടപടി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയിലുള്ളത്. ഇതിന് തയ്യാറല്ലാത്ത പക്ഷം മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിയിലുണ്ട്. അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പ്രതികരിച്ചു. Read more at https://www.sirajlive.com/mani-c-kappan-mla-convicted-cheque-bounce-case-mumbai-court.html




Sharing is Caring