ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ വിലക്കിയ സംഭവത്തിൽ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം’; പ്രധാനാധ്യാപിക


n6997213301770268041561bae3723140a9c474939fb6531ffc8f65c5bfe00900e616beed97c4fad53a6800

കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ മാനേജ്മെന്റ് ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനാധ്യാപിക. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. വിവേചനം തന്നോട് മാത്രമെന്നും സ്‌കൂളില്‍ സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കി തരണമെന്നും സിന്ധു എസ് നായര്‍ പറഞ്ഞു.പൊലീസ് കേസെടുത്തിട്ടുണ്ട്.


സെക്യൂരിറ്റി ശശാങ്കനെതിരെ നടപടിയെടുത്തു എന്നാണ് മനസിലാക്കുന്നത്. ശശാങ്കനെതിരെ നടപടിയെടുത്ത് പുകമറ സൃഷ്ടിക്കുകയല്ലേ ചെയ്തത്. ഇങ്ങനെ കാണ ിച്ചത് ആര്‍ക്ക് വേണ്ടിയാണ്. പ്രേരണാ കുറ്റം ഉണ്ടല്ല. അതിന് നടപടികള്‍ ഒന്നുമില്ലേ. മാനേജര്‍ പറഞ്ഞിട്ടാണെന്ന് സെക്യൂരിറ്റി പറഞ്ഞിട്ടുണ്ട്. എനിക്ക് ഇവിടെ സ്വസ്ഥതയോടെ, സമാധാനത്തോടെ , സുരക്ഷിതത്വത്തോടെ ഇവിടെ ജോലി ചെയ്യണം. അതിനുള്ള സാഹചര്യം ഉണ്ടാകണം – സിന്ധു പറഞ്ഞു.

online news portal

ചുരിദാര്‍ ധരിച്ചു വരരുതെന്ന് മുന്‍പും മാനേജര്‍ പറഞ്ഞിട്ടുണ്ടെന്നും അധ്യാപിക പറയുന്നു. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. പൊലീസ് എടുത്ത കേസില്‍ ഔദ്യോഗിക കൃത്യനിര്‍വണം തടസപ്പെടുത്തിയതിന് എതിരെയുള്ള വകുപ്പുകള്‍ ഇല്ല. സ്‌കൂളില്‍ ജോലി ചെയ്യാന്‍ ഭയമുണ്ട് – അവര്‍ പറയുന്നു. നിയമപരമായി നീങ്ങാനാണ് അധ്യാപികയുടെ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. വിദ്യാഭ്യാസ വകുപ്പില്‍ വിശ്വാസമെന്നും പ്രധാനധ്യാപിക പറഞ്ഞു.



Sharing is Caring