
ചിലിയിലെ അന്‍റോഫാഗസ്റ്റയില്‍ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.51നാണ് ഭൂചലനം അനുഭവപ്പെട്ടത്.
തീരദേശ നഗരമായ അന്‍റോഫാഗസ്റ്റയില്‍ 265 കിലോമീറ്റർ കിഴക്ക്,128 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.

അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ചിലിയൻ പ്രസിഡന്‍റ് ഗബ്രിയേല്‍ ബോറിക് അറിയിച്ചു.
ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രം ചിലിയുടെ അർജന്‍റൈൻ അതിർത്തിയില്‍ നിന്ന് 50 മൈല്‍ അകലെയും ബൊളീവിയൻ അതിർത്തിയില്‍ നിന്ന് 20 മൈലില്‍ താഴെയുമാണ്.
പടിഞ്ഞാറ് പസഫിക് സമുദ്രവും കിഴക്ക് ആൻഡീസ് പർവതനിരയുമായി അതിർത്തി പങ്കിടുന്ന ചിലി ലോകത്തിലെ ഏറ്റവും ഭൂകമ്ബസാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ്.
2010-ല്‍, 8.8 തീവ്രതയിലുണ്ടായ ഭൂകമ്ബത്തിനു പിന്നാലെയുണ്ടായ സുനാമി രാജ്യത്തിന്‍റെ തെക്കൻ, മധ്യഭാഗത്തെ മുഴുവൻ ഗ്രാമങ്ങളെയും തകർത്തിരുന്നു. ഏകദേശം 520 പേരാണ് അന്ന് മരിച്ചത്.
