ചാമ്ബ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും

യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണയും ഇന്റര്‍ മിലാനും ഇന്ന് നാലാം റൗണ്ട് മത്സരത്തിനിറങ്ങും.ബെല്‍ജിയം ക്ലബ് ബ്രുഗെയാണ് ബാഴ്‌സലോണയുടെ എതിരാളികള്‍. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുള്ള ബാഴ്‌സ ഒന്‍പതാം സ്ഥാനത്ത് ആണിപ്പോള്‍. മൂന്ന് കളിയിലും തോറ്റ ബ്രൂഗെ ഇരുപതാമതും.


പരിക്കേറ്റ ഗാവി, പെഡ്രി, റഫീഞ്ഞ എന്നിവരില്ലാതെയാവും ബാഴ്‌സയിറങ്ങുക.ഡാനി ഓല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിക്ക് മാറി തിരിച്ചെത്തുന്നത് കോച്ച്‌ ഹാന്‍സി ഫ്‌ളിക്കിന് ആശ്വാസം.ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവര്‍ ഉള്‍പ്പെട്ട മുന്നേറ്റ നിരയിലേക്ക് ബാഴ്‌സ ആരാധകര്‍ ഉറ്റുനോക്കുന്നത്.


പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക്, ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടാണ് എതിരാളികള്‍. 89 കളിയില്‍ 86 ഗോള്‍ നേടിയ എര്‍ലിംഗ് ഹാലന്‍ഡിന്റെ ബൂട്ടുകളിലേക്ക് സിറ്റി ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് ജയവും ഒരു സമനിലയുമായി സിറ്റിക്കും ബൊറൂസ്യക്കും ഏഴ് പോയിന്റ് വീതം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നതിന്റെ മേല്‍ക്കൈ കളിക്കളത്തില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി.


Sharing is Caring