
എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യമനുവദിച്ച് കർണാടക ഹൈക്കോടതി.
അമിദ് ദിഗ്വേകര്‍, കെ.ടി. നവീന്‍കുമാര്‍, എച്ച്.എല്‍. സുരേഷ് എന്നിവര്‍ക്കാണ് കലബുറഗി ബെഞ്ച് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടിയുടേതാണ് നടപടി.

കേസിലെ മറ്റൊരു പ്രതിയായ മോഹന്‍ നായകിന് നേരത്തേ ഹൈക്കോടതി ജാമ്യമനുവദിച്ചത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായത്. കേസിന്റെ വിചാരണ നീണ്ടുപോകുന്ന കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ നായകിന് കഴിഞ്ഞ ഡിസംബറില്‍ ജാമ്യം അനുവദിച്ചത്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷ് ബെംഗളൂരു രാജരാജേശ്വരീ നഗറിലെ വീടിനുമുമ്ബില്‍ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
