തൃശൂര്‍: പുതുക്കാട് തൊട്ടിപ്പാളിനടുത്തു മുളങ്ങില്‍ സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് എരുമയൂര്‍ സ്വദേശി ധനേഷാണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ് 15 പേര്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ പാലക്കാട് വണ്ടാത്താവളം സ്വദേശി സഞ്ജു സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മുളങ്ങില്‍ കൊറ്റിക്കല്‍ ബാലന്റെ വീടിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2.30-നായിരുന്നു അപകടം. ബാലന്റെ മകന്‍ സലീഷിന്റേതാണ് ആഭരണ നിര്‍മാണശാല. ബാംഗാളികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ഇരുപതോളം പേരാണുണ്ടായിരുന്നത്.