ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയം;മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രം.

വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് നാം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *