കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ടനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന പരിശോധന ഫലം.പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
ലഹരി പാര്‍ട്ടി നടന്നുവെന്ന് പൊലീസ് സംശയിക്കുന്ന മുറിയിലേക്ക് സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ സിനിമ താരങ്ങള്‍ക്ക് ലഹരി കേസില്‍ ബന്ധമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരു താരങ്ങള്‍ക്കും സംഭവത്തില്‍ പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.