ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിയുമായി പോലീസ്; എച്ച് വെങ്കിടേഷിന് ചുമതല

സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. പുതിയ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്.

ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എച്ച് വെങ്കിടേഷിനാണ് നടപടികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

നടപടികളുടെ ഭാഗമായി സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും റേഞ്ച് ഡി ഐ ജിമാരുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഡി ഐ ജി. എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *