
നടി ആലിയ ഭട്ടിന്റെ കരിയറിലേക്ക് മറ്റൊരു പൊന്‍തൂവല്‍കൂടി. ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഇറ്റാലിയന്‍ ഫാഷന്‍ ഹൗസ് ഗുച്ചി അവരുടെ ആദ്യ ഇന്ത്യന്‍ ഗ്ലോബല്‍ അംബാസഡറായി ആലിയ ഭട്ടിനെ പ്രഖ്യാപിച്ചു.
ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

നഗരത്തിലെ ജിയോങ്‌ബോക്‌ഗുങ് കൊട്ടാരത്തിലാണ് പരിപാടി നടക്കുക. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ആലിയയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമായ ഈ വര്‍ഷത്തെ മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
