ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന്‍ നിഷേധിച്ചു. പാകിസ്താനിലെ ഈദി ഫൗണ്ടേഷനാണ് പതിനഞ്ച് വര്‍ഷം ഗീതയെ സംരക്ഷിച്ചത്. ചെറുപ്പത്തില്‍ പാകിസ്താനില്‍ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീതയെ തിങ്കളാഴ്ച രാവിലെയാണ് കറാച്ചിയില്‍ നിന്ന് തിരിച്ചെത്തിയത്.
ഇന്നലെയാണ് ഗീതയെ സംരക്ഷിച്ച ഫൗണ്ടേഷന് ഒരു കോടിയുടെ സഹായവാഗ്ദാനം മോദി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക ഈദി ഫൗണ്ടേഷന്‍ നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍.











