ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം ഗാസയില്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരും ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍.മധ്യഗാസയിലൂടെ കാറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് മാധ്യമപ്രവർത്തകരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


പാലസ്തീൻകാർ തങ്ങിയിരുന്ന വാസസ്ഥലങ്ങളെ കുറിച്ച്‌ റിപ്പോർട്ട് തയാറാക്കാൻ പോയവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്തിയിരുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയാണ് മാധ്യമപ്രവർത്തകരുടെ യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്.


ഇവരുടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.എന്നാല്‍ വിഷയത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യത്തിന് പ്രതിസന്ധിയായിരുന്ന പാലസ്തീൻ ഭീകരനെ കൊലപ്പെടുത്തിയെന്ന് മാത്രമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രതികരണം.


Sharing is Caring