ഗാസ സിറ്റി: നാല് ദിവസമായി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 98 ആയി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അഞ്ഞുറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തെക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ എട്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ നിരപരാധികളായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.
ജൂണ്‍ 12ന് ഇസ്രായേല്‍ പൗരന്മാരായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് ഫലസ്തീന്‍ വീണ്ടും യുദ്ധക്കളമായി മാറിയത്. മൂന്ന് കൗമാരപ്രായക്കാരെയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയും ഇതിന് പിന്നില്‍ ഹമാസാണെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയുമായിരുന്നു.