
ഗാസയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 58കാരനായ പലസ്തീന്‍ വംശജന്‍ കൊല്ലപ്പെട്ടു.ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പലസ്തീന്‍ സായുധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ മുതിര്‍ന്ന നേതാവ് ഖാദര്‍ അദ്നാന്‍ ഇസ്രയേല്‍ ജയിലില്‍ നിരാഹാര സമരത്തിനിടെ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഗാസയില്‍ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇസ്‌ലാമിക് ജിഹാദ് ഡസന്‍കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചിരുന്നു.

