
പ്രശസ്ത ഗായിക വാണി ജയറാം (78)അന്തരിച്ചു. ചെന്നെെയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച പത്മഭുഷന്‍ അവാര്‍ഡ് നല്കി രാജ്യം ആദരിച്ചിരുന്നു.മലയാളത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുള്ള വാണി ജയറാം ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ വെല്ലൂരില്‍ ജനിച്ചു വാണി സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതം പഠിച്ചത്. കലെെവാണി എന്നായിരുന്നു പേര്. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്. ബാലസുബ്രഹ്മണ്യന്, ആര് എസ് മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുല്‍ റഹ്മാന് ഖാനാണ്.’സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഭര്‍ത്താവ് പരേതനായ ജയറാം.

