ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു.
ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവേ കഴുത്തിലണിഞ്ഞ ഷാളില്‍ നിന്ന് നിലവിളക്കിലേക്ക് തീ പടരുകയായിരുന്നു.ഗാന്ധി കുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പൊതു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഈ സമയത്താണ് സംഭവമുണ്ടായത്.