ഖേലോ ഇന്ത്യ വനിതകളുടെ ബാസ്‌കറ്റ്‌ബോളില്‍ എം.ജി.സര്‍വകലാശാലയ്‌ക്കു സ്വര്‍ണം


n6919728051765000410560ec59bbff6db598b0cfa89d9ff6cf15de3afe6c90508fcda2c1ab511aaabdf78a

രാജസ്‌ഥാനില്‍ നടക്കുന്ന അഞ്ചാമത്‌ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്‌ വനിതകളുടെ ബാസ്‌കറ്റ്‌ബോളില്‍ എം.ജി.സര്‍വകലാശാലയ്‌ക്കു സ്വര്‍ണം. ഫൈനലില്‍ എസ്‌.ആര്‍.എം. ചെന്നൈ യൂണിവേഴ്‌സിറ്റിയെ മുട്ടുകുത്തിച്ചാണ്‌ എം.ജി. ജേതാക്കളായത്‌. സ്‌കോര്‍: 74 -60.അക്ഷയ ഫിലിപ്പ്‌ 17 പോയിന്റുമായി എം.ജിയുടെ ടോപ്‌ സ്‌കോററായി.


ഐറിന്‍ എല്‍സ ജോണ്‍ (14), എസ്‌.എസ്‌. കൃഷ്‌ണപ്രിയ (13), എ. അജിന (12), റീമ റൊണാള്‍ഡ്‌ (9), ആതിര ദാസ്‌( 9) എന്നിവരും ജേതാക്കള്‍ക്കായി തിളങ്ങി.സാന്ദ്ര ഫ്രാന്‍സിസാണ്‌ എം.ജിയുടെ ക്യാപ്‌റ്റന്‍. അക്ഷയ ഫിലിപ്പ്‌, ഐറിന്‍ എല്‍സ ജോണ്‍, പി.കെ. അതിരദാസ്‌, ടെസ ഹര്‍ഷന്‍, എ. അജിന, എസ്‌.എസ്‌. കൃഷ്‌ണപ്രിയ, എല്‍ഡിന ആന്‍ ജോസഫ്‌, റീമ റൊണാള്‍ഡ്‌, ജീവാമോള്‍ സണ്ണി, പി.കെ. ഐശ്വര്യ, ആര്‍ദ്ര സേവ്യര്‍ എന്നിവരായിരുന്നു ടീമംഗങ്ങള്‍.

online news portal

സി.വി. സണ്ണി പരിശീലിപ്പിച്ച ടീമില്‍ ജോബിന്‍ സഹപരിശീലകനും സുമ ജോസഫ്‌ മാനേജരുമായിരുന്നു.മൂന്നുവീതം സ്വര്‍ണവും വെള്ളിയും നാലു വെങ്കലവും അടക്കം ആകെ 10 മെഡലുമായി ഗെയിംസില്‍ 17-ാം സ്‌ഥാനത്താണ്‌ എം.ജി. മൂന്നു സ്വര്‍ണവും ആറുവീതം വെള്ളിയും വെങ്കലവുമായി 14-ാം സ്‌ഥാനത്തുള്ള കേരള സര്‍വകലാശാലയാണ്‌ കേരളസാന്നിധ്യമായി മുന്നിലുള്ളത്‌. രണ്ടു സ്വര്‍ണം, അഞ്ചു വെള്ളി, എട്ട്‌ വെങ്കലം നേടി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി 20-ാം സ്‌ഥാനത്തുണ്ട്‌. 42 സ്വര്‍ണം, 14 വെള്ളി, 11 വെങ്കലം അടക്കം 67 മെഡലുമായി ചണ്ഡിഗഡ്‌ യൂണിവേഴ്‌സിറ്റിയാണ്‌ ആദ്യസ്‌ഥാനത്ത്‌.



Sharing is Caring