ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത; അ​മ്മ​യെ മ​ക​ൻ തോ​ട്ടി​ൽ​മു​ക്കി കൊ​ന്നു

കോ​ട്ട​യം: അ​മ്മ​യെ മ​ക​ൻ തോ​ട്ടി​ൽ മു​ക്കി കൊ​ന്നു. കോ​ട്ട​യം വൈ​ക്ക​പ്ര​യാ​റി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മ​ക​ൻ ബൈ​ജു​വാ​ണ് അ​മ്മ​യെ മ​ർ​ദി​ച്ച​തി​നു ശേ​ഷം തോ​ട്ടി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ഴു​വി​ൽ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ മ​ന്ദാ​കി​നി(68)​യാ​ണ് മ​രി​ച്ച​ത്.

വ​ഴി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ജു​വും മ​ന്ദാ​കി​നി​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ഇ​യാ​ൾ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി അ​മ്മ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന് വൈ​കി​ട്ടോ​ടെ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ബൈ​ജു വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ വ​ച്ച് അ​മ്മ​യെ മു​ക്കി കൊ​ല്ലു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ മ​ന്ദാ​കി​നി​യെ വൈ​ക്ക​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

You may also like ....

Leave a Reply

Your email address will not be published.