കർണാടകയിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ സിദ്ധരാമയ്യ-ഡി കെ ശിവകുമാർ കൂടിക്കാഴ്ച നാളെ


കർണാടകയിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ കൂടിക്കാഴ്ചയ്ക്കായി സിദ്ധരാമയ്യയുടെ വസതിയിൽ ഡികെ ശിവകുമാർ എത്തും. നാളെ 9 മണിക്ക് ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് ബ്രേക്ഫാസ്റ്റ് മീറ്റിങ് നടക്കുക. നിർണായക തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉണ്ടായേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയുടെ രാജി ഉണ്ടായാല്‍, പകരം മകന്‍ യതീന്ദ്ര സിദ്ധരാമയ്യ കാബിനറ്റില്‍ ഇടം പിടിച്ചേക്കും.




Sharing is Caring