ക്വാറന്റീന്‍ കാലാവധി ഏഴു ദിവസമാക്കും, എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ്; പരി​ഗണയില്‍

ലോക്ക്ഡൗണ്‍ ഇളവുകള്‍ തുടരുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ കാലാവധിയും കുറയ്ക്കാന്‍ ആലോചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീന്‍ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തി നെ​ഗറ്റീവാണെങ്കില്‍ പുറത്തുപോകാമെന്ന വ്യവസ്ഥയാണ് പരി​ഗണനയിലുള്ളത്.

ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോ​ഗത്തില്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകും. പുറത്തുനിന്നു വരുന്നവര്‍ക്ക് നിലവില്‍ 14 ദിവസമാണ് ക്വാറന്റീന്‍ പറഞ്ഞിരിക്കുന്നത്. ഹ്രസ്വ കാല സന്ദര്‍ശനത്തിന് കേരളത്തിലേക്ക് എത്തുന്നവരെ ക്വാറന്റീനില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *