ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജ


n695420885176733568375875f3a8fdf25bc3545e896fc6052b858ff5f9996be8e3ff3700d0ced905d574c4

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജ.സിഡ്നിയില്‍ ഞായറാഴ്ച ആരംഭിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് ഖ്വാജ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ മുസ്ലീമായ പാകിസ്ഥാന്‍ വംശജനാണ് ഖ്വാജ. 39 കാരനായ ഖ്വാജയുടെ 88-ാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരമായിരിക്കും ഞായറാഴ്ച അരങ്ങേറുക.


40 ഏകദിനങ്ങളിലും 9 ടി20 കളിലും ഖ്വാജ ഓസ്‌ട്രേലിയയ്ക്കായി പാഡണിഞ്ഞിട്ടുണ്ട്. 87 ടെസ്റ്റുകളില്‍ നിന്ന് 43.49 ശരാശരിയില്‍ 6,206 റണ്‍സ് നേടിയിട്ടുള്ള ഖ്വാജ, 16 സെഞ്ച്വറികളും 28 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഏറ്റവും വിശ്വസനീയമായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് ഖ്വാജ പടിയിറങ്ങുന്നത്. ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് നേടിയ സീസണില്‍ (2023 ല്‍) ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ഖ്വാജയായിരുന്നു.തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ ആരംഭിച്ച മൈതാനത്ത് തന്നെ ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ് താരം.

online news portal

2018 ല്‍ ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് നേടിക്കൊണ്ട്് ഖ്വാജ സിഡ്‌നിയില്‍ വെച്ച്‌ തന്നെയാണ് തന്റെ ആദ്യ ആഷസ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. 35 വയസ്സുള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് സെഞ്ച്വറി നേടി അദ്ദേഹം തന്റെ കരിയര്‍ പുനരുജ്ജീവിപ്പിച്ചതും ഇവിടെയായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ടീമില്‍ ഏഴ് സെഞ്ച്വറികളാണ് ഖ്വാജ നേടിയത്.പെര്‍ത്തില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റില്‍ പുറംവേദന കാരണം ഖ്വാജയ്ക്ക് ഓപ്പണര്‍ ആകാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കുമൂലം ബ്രിസ്ബേന്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് ഈ സീസണില്‍ ഖ്വാജയുടെ സ്ഥാനം സൂക്ഷ്മപരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമായിരുന്നു. അടുത്ത മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 82 റണ്‍സ് നേടിയ അദ്ദേഹം മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ടീമില്‍ തുടരുമെന്ന് ഉറപ്പാക്കി.

അഞ്ചാം ടെസ്റ്റില്‍ 3-1 ന് മുന്നിലുള്ള ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തി. അതേസമയം തന്റെ കരിയറിന്റെ അവസാനം ആസന്നമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഖ്വാജ പറഞ്ഞു. ‘ഈ പരമ്ബരയിലേക്ക് കടക്കുമ്ബോള്‍, ഇത് അവസാന പരമ്ബരയായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയുണ്ടായിരുന്നു. എനിക്ക് എന്റെ സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഇത്രയധികം മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. എന്റെ ഈ യാത്രയില്‍ ഞാന്‍ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഖ്വാജ പറഞ്ഞു. 2011 ല്‍ ഇംഗ്ലണ്ടിനെതിരൊയിരുന്നു ഖ്വാജ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. കുട്ടിക്കാലത്ത് പാകിസ്താനില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഖ്വാജയുടെ കുടുംബം.



Sharing is Caring