കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: കൂടുതൽ നടപടിക്ക് സാധ്യത,


Remya Haridas

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേൽ കൂടുതൽ നടപടിക്ക് സാധ്യത. രമ്യ ഹരിദാസ് എംഎൽഎ നേരിട്ട് മൊഴി നൽകാൻ ഉടൻ ഹാജരായേക്കും. എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രവർത്തിയല്ല രമ്യയുടേതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.


കഴിഞ്ഞ ദിവസം ഫോൺ കോൾ വഴിയാണ് രമ്യ ഹരിദാസ് വിശദീകരണം നൽകിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുക. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ്‌ സജിത്തിന് പരസ്യ പിന്തുണ നൽകുന്നത്.




Sharing is Caring