കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

കോഴിക്കോട് : പന്തീരങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. ഝാർഖണ്ഡ് സ്വദേശി അജയ് ആണ് പിടിയിലായത്. നിരവധി കേസുകളിൽ നേരത്തെ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ഝാർഖണ്ഡ് പൊലീസ് പറഞ്ഞു.

ഈ സമയം മുതൽ തന്നെ ഝാർഖണ്ഡ് പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു.പിന്നീട് കേരള സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ഇത്തരത്തിലൊരാൾ ഇവിടെയുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ലേബർ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ മാവോയിസ്റ്റ് നേതാവ് അജയ് ഓജയാണെന്ന് മനസ്സിലായത്. തുടർന്ന് ഝാർഖണ്ഡ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഝാർഖണ്ഡ് പൊലീസ് ഇന്നലെ രാത്രി ഝാർഖണ്ഡ് പൊലീസ് ഇന്നലെ രാത്രി കേഴിക്കോട്ട് എത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇയാൾ കേരളത്തിലുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഇയാൾ ഇവിടെ ചെയ്തുകൊണ്ടിരിന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *