
കോഴിക്കോട് നഗരത്തില്‍ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദ് ആണ് അറസ്റ്റിലായത്.കസബ പൊലീസാണ് പിടികൂടിയത്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്. ബംഗളുരുവില്‍ നിന്നും നഗരത്തില്‍ വില്പനക്ക് എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 70ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

