കോഴിക്കോട്ടെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വന്‍തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം


1002354701

കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം. പാളയത്തുള്ള ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് അഗ്നിരക്ഷാസേന.


ഇന്ന് വൈകീട്ടാണ് സംഭവം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ഉയരുന്നത്. വില്‍പ്പനയുടെ ഭാഗമായി നിരവധി വസ്ത്രങ്ങള്‍ ഉള്ള ഏരിയയാണ്. അതുകൊണ്ട് തീ ആളിപ്പടരുകയാണ്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. തീ ആളിപ്പടരുന്നതിനാല്‍ അണയ്ക്കാന്‍ രണ്ട് മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

online news portal



Sharing is Caring