കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ യൂക്കാലി തടി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ആലുവ -മൂന്നാര്‍ റൂട്ടിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി ലോറി റോഡില്‍നിന്ന് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മറിഞ്ഞ ലോറിയിലെ തടികള്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്ന് രാവിലെ ആറ് മണിയോടെ ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിതടി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു.