കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു


untitled 11 1 897x538 1

രാജ്യത്ത് വന്ദേമാതര വിവാദം കത്തി നില്‍ക്കുന്നതിനിടെ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത്. ഇതിനിടെ നേതാക്കള്‍ അസ്വസ്ഥരാവുന്നതും കാണാമായിരുന്നു.


ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ കോണ്‍ഗ്രസിന് തിരിച്ചടിയായി. നേതാക്കളുടെ അറിവോടെയല്ല വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമായതെന്ന് ആരോപണം ഉയര്‍ന്നു.




Sharing is Caring