കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന് പരാതി


baby dead

കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന് പരാതി.ഈരാറ്റുപേട്ട തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന.


ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. യുവതിയെ ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തിൽ സംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.




Sharing is Caring