
കോട്ടയത്തെ കോടിമത പാലത്തിനു സമീപം പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൊലേറോയില്‍ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്‌മോന്‍ (43), അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു.
രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പക്ഷേ ഡ്രൈവറെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും കോട്ടയം മെഡിക്കല്‍ കോളജിലാണ്.

